വന്യജീവി ആക്രമണം: പഠനത്തിന് മുന്നംഗ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് പഠനത്തിന് മുന്നംഗ സംഘത്തെ നിയോഗിച്ച് വനംവകുപ്പിന്റെ ഉത്തരവ്. പാലപ്പിള്ളി വന്യജീവി ആക്രമണത്തിൽ ആർ.ആർ.ടി അംഗമായ ടി.കെ.ഹുസൈന് ജീവഹാനി സംഭവിച്ചിരുന്നു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ നിവേദനം നൽകി. അതിനെ തുടർന്നാണ് മൂന്നംഗം സംഘത്തെ പഠനത്തിന് നിയോഗിച്ചത്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വൈൽഡ് ലൈഫ്), പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ. പഠനം നടത്തി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കണമെന്നാണ് ഉത്തരവ്.  

Tags:    
News Summary - Wildlife attack: Three-member team appointed for study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.