ചർച്ചകളോട്​ സഹകരിക്കും; വേണമോയെന്ന്​ അവരാണ്​ തീരുമാനിക്കേണ്ടത്​ -​ഉമ്മൻചാണ്ടി

കോട്ടയം: കോൺഗ്രസിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ വേണ്ടി നടത്തുന്ന ചർച്ചകളോട്​ സഹകരിക്കുമെന്ന്​ മുതിർന്ന ​കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. ചർച്ചകൾ നടത്തണോയെന്ന്​ തീരുമാനിക്കേണ്ടത്​ അവരാണ്​. പ്രശ്​നപരിഹാരത്തിനായി ചർച്ചകളുണ്ടായാൽ അതിനോട്​ പൂർണമായും സഹകരിക്കുന്ന നിലപാടായിരിക്കും തന്‍റെ ഭാഗത്ത്​ നിന്നും ഉണ്ടാവുകയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇനിയും ദിവസങ്ങളുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കും. പ്രശ്​​നപരിഹാരമായോ എന്ന ചോദ്യത്തോട്​ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ്​ അൻവർ തന്നെ വീണ്ടും പ്രശ്​ന പരിഹാരത്തിനായി എത്തുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരണം. കേരളത്തിന്‍റെ സംഘടന ചുമതലയുള്ള നേതാവാണ്​ താരിഖ്​ അൻവറെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

എന്നാൽ, കഴിഞ്ഞ ദിവസത്തെ രമേശ്​ ചെന്നിത്തലയുടെ പ്രതികരണത്തിൽ മറുപടി പറയാനും ഉമ്മൻചാണ്ടി തയാറായില്ല. ഡി.സി.സി പുനഃസംഘടനയിൽ ത​ന്നോട്​ ആലോചിച്ചില്ലെങ്കിലും മുതിർന്ന നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയോട്​ അഭിപ്രായം ചോദിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Tags:    
News Summary - Will co-operate with discussions; They have to decide whether they want it or not - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.