ഹജ്ജ്: വിമാനനിരക്ക് കുറയ്ക്കാൻ ഇടപെടുമെന്ന് മന്ത്രി

മലപ്പുറം: കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രികർക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഹജ്ജിന് പോകുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കണ്ണൂരിലും നെടുമ്പാശേരിയിലും കുറവാണ്. കരിപ്പൂരിൽ നിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വിമാന കമ്പനികളുമായി ചർച്ചയും നടത്തി.

നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രത്യേക സമയങ്ങളിൽ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുന്ന നടപടിയാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്. കഴിഞ്ഞവർഷവും കരിപ്പൂരിൽ നിരക്ക് കൂടുതലായിരുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടാണ് ഇതിന് പരിഹാരംകണ്ടത്. ഇത്തവണയും ബന്ധപ്പെട്ടവരെ ശക്തമായ എതിർപ്പ് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ അപലപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെയുള്ള ജനകീയ കൂട്ടായ്മയാണ് താനൂരിൽ ഉയർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Will intervene to reduce the air fare for Hajj Pilgrims says Minister V Abdurrahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.