തിരുവനന്തപുരം: സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ ഇനിയൊരു അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്‍റെ സമീപനമാണ് തനിക്കെന്നും ചാണ്ടി ഉമ്മൻ ചറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. അതുകൊണ്ട് എന്തെങ്കിലും അർഥമുണ്ടാകുമെന്ന് കരുതുന്നില്ല. ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. ആരോപണത്തിൽ പറഞ്ഞപോലെയുള്ള കാര്യങ്ങൾ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസിന്‍റെയുള്ളിൽ പ്രശ്നമുണ്ടാക്കുക ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല.
സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായാണ് കാണുന്നത്. ചർച്ച നടക്കുകയും സത്യം എല്ലാവരും അറിയുകയും ചെയ്യട്ടെ -ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.