കോട്ടയം: വിടുതല്‍ ഹരജി തള്ളിയതില്‍ വലിയ കാര്യമില്ളെന്നും രാജിവെക്കില്ളെന്നും വൈദ്യുതി മന്ത്രി എം.എം. മണി. ഇനി മേല്‍കോടതിയെ സമീപിക്കും. ഒരോ ജഡ്ജിയും വ്യാഖ്യാനിക്കുന്നതില്‍ വരുന്ന പ്രശ്നമാണ്. ഹൈകോടതിയും സുപ്രീംകോടതിയും ഒക്കെയായി നിരവധി മേല്‍കോടതികളുണ്ടല്ളോ. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫാണ്. അവര്‍ പറയുന്നതാണ് കേള്‍ക്കുന്നത്. അല്ലാതെ പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവെക്കാന്‍ പോകുവല്ളേ. പിന്നെ, പ്രതിപക്ഷം വേറെ പണിനോക്കണം. ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക് -അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊടുപുഴ കോടതി ഹരജി തള്ളിയെന്നതിനാല്‍ നിയമം ഇല്ലാതാകില്ലല്ളോ. കൂടുതലൊന്നും ഇതില്‍ പറയുന്നില്ല. കുറ്റപ്പെടുത്താനുമില്ല. മന്ത്രിയായത് കേസുമായി ബന്ധമില്ല. ഈ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തങ്ങള്‍ അന്നേ പറഞ്ഞതാണ്. യു.ഡി.എഫ് ഭരണകാലത്ത് തങ്ങള്‍ രാജി ആവശ്യപ്പെട്ടത് പെണ്ണുകേസിലും അഴിമതിയിലുമൊക്കെയാണ്. ഇത് അങ്ങനെയല്ല, തന്‍െറ പ്രസംഗത്തിന്‍െറ പേരില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്നുമൊക്കെ ഗൂഢാലോചന നടത്തി കേസ് എടുക്കുകയായിരുന്നു. താനങ്ങനെയാണ് വിശ്വസിക്കുന്നത്. വിധി വന്നതുകൊണ്ട് തന്‍െറ ഒരു രോമത്തിനുപോലും പ്രശ്നമില്ല.
കേസിനായി സര്‍ക്കാറിന്‍െറ സഹായമൊന്നും തേടിയില്ല. ഒറ്റക്കാണ് കേസ് നടത്തുന്നത്. സ്വന്തം നിലക്കാണ് അഭിഭാഷകരെ നിയമിച്ചത്. കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉമ്മന്‍ ചാണ്ടി നിയോഗിച്ചയാളാണ്. ഞങ്ങള്‍ മാറ്റിയില്ലല്ളോ. വിധി തന്‍െറ കരുത്ത് കൂട്ടും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ല കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു മന്ത്രി. ഇത് കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വിധിയെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.