മാനന്തവാടി: കമ്പമല കെ.എഫ്.ഡി.സി ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് കെ.എഫ്.ഡി.സി ചെയർപേഴ്സൻ ലതിക സുഭാഷ് പറഞ്ഞു. എസ്റ്റേറ്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു. കമ്പമലയിൽ സെപ്തംബർ 28ന് എത്തിയ മാവോവാദി സംഘം ഓഫിസ് ആക്രമിക്കുകയും പൊലീസ് സ്ഥാപിച്ച കാമറ അടിച്ചുതകർക്കുകയും ചെയ്തിരുന്നു.
തൊഴിലാളികൾ താമസിക്കുന്ന പാടികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു മാവോസംഘം അക്രമം അഴിച്ചുവിട്ടതും പോസ്റ്ററുകൾ പതിക്കുകയും ചെയ്തത്. ഈ സംഭവത്തിന് ശേഷം ചെയർപേഴ്സൻ എന്ന നിലയിൽ ലതിക സുഭാഷും മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചനും തിങ്കളാഴ്ച രാവിലെയോടെയാണ് കമ്പമലയിലെത്തിയത്. ഇരുവരും തൊഴിലാളി പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തു. കമ്പമല തേയിലത്തോട്ടം ഡിവിഷൻ മാനേജർ ഇൻ ചാർജ് നൗഷാദ് ബാദുഷ, വാർഡ് മെംബർ ജോസ് പാറക്കൽ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.