കല്ലെടുത്തുകൊണ്ട് പോയാൽ സിൽവർലൈൻ അവസാനിക്കുമോ ?; എതിർപ്പുകൾക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിമൂലം ആർക്കും കിടപ്പാടം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അതുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കില്ല. പദ്ധതിയെ തകർക്കാൻ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നു.

നാട്ടിൽ വികസം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നാട്ടുകാരെ പ്രതിപക്ഷം സമരത്തിനിറക്കുകയാണ്. വൈകാരികമായ സമരമാണ് സിൽവർലൈനിനെതിരെ ഇപ്പോൾ നടക്കുന്നത്. ജനം കൃത്യമായി എല്ലാം മനസിലാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ബഫർസോണിലെ ഭൂമിക്ക് നഷ്ടപരിഹാരമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റെടുക്കാത്ത ഭൂമിക്ക് എങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും പിണറായി വിജയൻ ചോദിച്ചു.

മുമ്പ് ഗെയിൽ പദ്ധതി ആരംഭിച്ചപ്പോഴും സമാനമായ രീതിയിൽ സമരമുണ്ടായിരുന്നു. പിന്നീട് ജനങ്ങൾ പദ്ധതിയെ കുറിച്ച് മനസിലാക്കി സർക്കാറിനൊപ്പം നിന്നു. സിൽവർലൈൻ സംബന്ധിച്ച് മാധ്യമ​ങ്ങൾ തെറ്റായ പ്രചാരണം നടത്തരുതെന്നും പിണറായി അഭ്യർഥിച്ചു.

Tags:    
News Summary - Will the Silver Line end if the stone is taken away ?; CM says he will not give in to protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.