തിരുവനന്തപുരം: ഞായറാഴ്ചയും ബലിപെരുന്നാൾ ദിനമായ തിങ്കളാഴ്ചയും ആറ് ജില്ലകളിലെ ഹെഡ്മാസ്റ്റർമാർ സ്കൂളുകളിലെത്തി അധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കണമെന്ന സർക്കുലർ വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ തിരുത്തി. ഞായറാഴ്ച ജോലി പൂർത്തിയാക്കാൻ കഴിയാത്തവർ ചൊവ്വാഴ്ചയും തിങ്കളാഴ്ച സാധിക്കാത്തവർ ബുധനാഴ്ചയും നടപടികൾ പൂർത്തിയാക്കിയാൽ മതിയെന്നാണ് പുതിയ നിർദേശം.
കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിൽ ഞായറാഴ്ചയും പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിൽ തിങ്കളാഴ്ചയും അധ്യാപക തസ്തിക നിർണയ നടപടികളുമായി ബന്ധപ്പെട്ട ജോലികൾ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ പൂർത്തിയാക്കാനായിരുന്നു നിർദേശം.
തുടർച്ചയായി തീയതി നിശ്ചയിക്കുക വഴിയുണ്ടായ നോട്ടപ്പിശകിനെ തുടർന്ന് പൊതു അവധി ദിവസങ്ങൾ കടന്നുകൂടിയെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ട ഉടൻ പുതുക്കിയ സർക്കുലർ പുറപ്പെടുവിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.