കളമശ്ശേരി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ നേതാക്കൾക്കും അണികൾക്കുമിടയിൽ അമർഷം.
വിവരം പുറത്തുവന്ന പിറ്റേദിവസം കളമശ്ശേരിയിൽ രാവിലെ കൂടാൻ തിരുമാനിച്ച ഏരിയ കമ്മിറ്റി ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതിനാൽ ചേരാനായില്ല. 21 അംഗ ഏരിയ കമ്മിറ്റിയിൽ ഏഴുപേരാണ് എത്തിയത്. സക്കീർ ഹുസൈനെ തിരിച്ചെടുക്കുന്നതിലെ പ്രതിഷേധമാണ് ഇതിന് കാരണമെന്നാണ് വിവരം.
എന്നാൽ, തൃക്കാക്കര ഭാഗത്തുനിന്നുള്ള ചില അംഗങ്ങൾക്ക് പനി പിടിപ്പെട്ടതിനെ തുടർന്നാണ് കമ്മിറ്റി ചേരാതിരുന്നതെന്ന് നേതാക്കൾ പറയുന്നു. ജില്ല സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്, കളമശ്ശേരി നഗരസഭ വാർഡിലെ ഉപതെരെഞ്ഞടുപ്പ് വിഷയങ്ങളാണ് അജണ്ടയിലുണ്ടായിരുന്നത്. അംഗങ്ങൾ ഭൂരിഭാഗവും വിട്ടുനിന്നതിനാൽ യോഗത്തിനെത്തിയ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയവർ മടങ്ങുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി 2019 ജൂണിൽ കളമശ്ശേരിയിൽ നിന്നുള്ള പാർട്ടി അംഗം സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽമേൽ 2020 ജൂൺ 24നാണ് സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമീഷൻ, സക്കീർ ഹുസൈൻ ഏരിയ സെക്രട്ടറി ആയശേഷം വീടുകൾ വാങ്ങിയതായും, പാർട്ടി അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതായും കണ്ടെത്തിയതായാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യങ്ങൾ അച്ചടക്ക നടപടിക്ക് ശേഷം കീഴ്ഘടകങ്ങളിൽ നേതൃത്വം റിപ്പോർട്ട് ചെയ്തതുമാണ്. ഇതിനുപിന്നാലെ ആറ് മാസം കഴിഞ്ഞ ഉടനെ ആരോപണ വിധേയനായ ആളെ തിരിച്ചെടുക്കുന്നതിലാണ് അമർഷം ഉയർന്നത്.
സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് സക്കീർ വിഷയം ചർച്ചക്ക് വന്നത്. കളമശ്ശേരിയിൽ നിന്നുള്ള ജില്ല കമ്മിറ്റി അംഗത്തിെൻറ എതിർപ്പുണ്ടായിരുന്നെങ്കിലും, സസ്പെൻഷൻ കാലത്ത് മറ്റാരോപണങ്ങളൊന്നും ഉയരാതിരുന്ന സാഹചര്യത്തിൽ തിരിച്ചുവരുന്നതിൽ തെറ്റിെല്ലന്നാണ് ജില്ല കമ്മിറ്റി വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.