യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘം; കസ്റ്റംസ് അന്വേഷിക്കുന്നു

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ അ​ർ​ധ​രാ​ത്രി യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചക്ക് യുവതിയുടെ വീട്ടിലെത്തി. യു​വ​തി സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ വാ​ഹ​ക​രി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നാണ് പൊലീസിന്‍റെ നിഗമനം. ഇതോടെയാണ് കേ​സി​ൽ ക​സ്റ്റം​സിന്‍റെ ഇടപെടൽ.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ മാ​ന്നാ​ർ പോ​ലീ​സി​ൽ നി​ന്നും ക​സ്റ്റം​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

ദുബായില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോള്‍ ഇത് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ബിന്ദു പൊലീസിന് മൊഴി നൽകി. എന്നാൽ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

Tags:    
News Summary - Woman abducted by gold smuggling gang; Customs is investigating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.