ദി​ൽ​ഷാ​ദ് ബീ​ഗ​ം

പള്ളിയിൽ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റിൽ

തി​രൂ​ർ: പ​ള്ളി​യി​ൽ​വെ​ച്ച് കൈ​കു​ഞ്ഞി​ന്റെ അ​ര​ഞ്ഞാ​ണം മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​റ​സ്റ്റി​ൽ. നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി​നി മ​ല​യി​ൽ ദി​ൽ​ഷാ​ദ് ബീ​ഗ​ത്തെ​യാ​ണ് (48) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. തി​രൂ​ർ പാ​ൻ​ബ​സാ​റി​ലെ പ​ള്ളി​യി​ൽ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൈ​കു​ഞ്ഞി​ന്റെ അ​ര​ഞ്ഞാ​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

വി​വ​രം അ​റി​ഞ്ഞ തി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം മോ​ഷ്ടി​ച്ച​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​ടു​ത്തി​ട്ടി​ല്ല എ​ന്ന രീ​തി​യി​ൽ യു​വ​തി ആ​ദ്യം നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് സ്വ​ർ​ണം വി​ഴു​ങ്ങി​യ​താ​യി സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് എ​ക്സ്റേ എ​ടു​ത്തു പ​രി​ശോ​ധി​ച്ച​തി​ൽ ഡോ​ക്ട​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​യെ തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തി​രൂ​ർ സി.​ഐ കെ.​ജെ. ജി​നേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ർ.​പി. സു​ജി​ത്ത്, എ.​എ​സ്.​ഐ ഹൈ​മാ​വ​തി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​ജി​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Woman arrested for stealing infant's gold from church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.