കാസർകോട‌്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച‌് ബി.ജെ.പി നേതൃത്വത്തിൽ കാസർകോട‌് നഗരത്തിൽ നടന്ന പ് രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസർകോട‌് ടൗൺ പൊലീസ‌് അറസ‌്റ്റ‌്ച െയ‌്തു.
അണങ്കൂർ ജെ.പി നഗർ കോളനിയിലെ രാജേശ്വരിയാണ‌് (19) അറസ‌്റ്റിലായത‌്. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നനിലയിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയൽ, രണ്ട‌് ദിവസങ്ങളിലായി റോഡ‌് ഉപരോധം, അനുമതിയില്ലാതെ പ്രകടനം നടത്തൽ തുടങ്ങിയ കുറ്റങ്ങളിലായി മൂന്ന‌് കേസിലാണ‌് അറസ‌്റ്റ‌്. അമ്മയുടെയും സഹോദരിയുടെയും ആൾജാമ്യത്തിൽ പിന്നീട‌് വിട്ടയച്ചു.
ജനുവരി മൂന്നിന‌് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്തിനൊപ്പം മുൻനിരയിൽനിന്നാണ‌് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തത‌്. യുവതിയുടെ അസഭ്യവർഷം വിഡിയോസഹിതം സോഷ്യൽമീഡിയയിൽ വ്യാപകമായതോടെ നിരവധി പരാതികൾ വിവിധയിടങ്ങളിൽനിന്നായി പൊലീസിന‌് ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനുമെതിരെ പൊതുജനമധ്യത്തിൽ അസഭ്യം വിളിച്ചതിനെതിരെ ഡി.വൈ.എഫ‌്.ഐ കാസർകോട‌് ബ്ലോക്ക‌് സെക്രട്ടറി പി. ശിവപ്രസാദ‌് പരാതി നൽകിയിരുന്നു. ഡി.ജി.പിക്കും പരാതി ലഭിച്ചു. ഹർത്താൽദിനത്തിൽ കടകൾക്ക‌് കല്ലെറിഞ്ഞതിലും ബി.ജെ.പി- ആർ.എസ‌്.എസ‌് പ്രവർത്തകർക്കൊപ്പം രാജേശ്വരി പ്രതിയാണ‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.