ഷെയർ ട്രേഡിങ്‌ ആപ്: യുവതി തട്ടിയെടുത്തത് നാല്‌ കോടി രൂപ

കാക്കനാട്: വ്യാജ ട്രേഡിങ്‌ ആപിലൂടെ നാല്‌ കോടി രൂപ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിൽ കൊച്ചി സൈബർ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ബജാജ്‌ ഫിൻസെർവിന്‍റെ ആപ്‌ വഴി ഷെയർ ട്രേഡിങ്‌ നടത്തിയാൽ ഉയർന്ന ലാഭം കിട്ടുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്​ അവന്തിക എന്ന യുവതിയാണ്​ തട്ടിപ്പ്​ നടത്തിയത്​.

അവന്തിക ദേവ്‌, കൂട്ടാളികൾ എന്നിവർക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബർ 26 മുതൽ ഈ മാസം ഒമ്പത്​ വരെ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയത്.

ബജാജ്‌ ഫിൻസെർവിന്‍റേതെന്ന്‌ അവകാശപ്പെട്ട്‌ ബി.ആർ ബ്ലോക്​ പ്രോ എന്ന ആപ്‌ വഴി തുക തട്ടിയെടുക്കുകയായിരുന്നെന്ന്​ പരാതിയിൽ പറയുന്നു. 

Tags:    
News Summary - Woman cheated of 4 crore rupees in the name of Share trading app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.