കുമാരി ഷീബ കെ.എസ്

തീവണ്ടിയില്‍ ഓടി കയറാന്‍ ശ്രമിച്ചു; 57കാരിക്ക് ദാരുണാന്ത്യം

പാറശ്ശാല : പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത തീവണ്ടിയില്‍  ഓടി കയറാന്‍ ശ്രമിച്ച 57കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8.15ന് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് അപകടം. കൊച്ചുവേളി നാഗര്‍കോവില്‍ എക്‌സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങവേ ഓടി കയറാൻ ശ്രമിച്ചപ്പോൾ കുമാരി ഷീബ വഴുതി വീഴുകയായിരുന്നു.

പാറശ്ശാല പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    
News Summary - woman died falling under moving train in dhanuvachapuram parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.