കണ്ണൂരിൽ തെങ്ങ് വീണ് വയോധികക്ക് ദാരുണാന്ത്യം

ചക്കരക്കൽ(കണ്ണൂർ): ചക്കരക്കൽ കൊച്ചമുക്ക് റോഡിൽ കനത്ത മഴയിൽ തെങ്ങ് വീണ് വയോധികക്ക് ദാരുണാന്ത്യം. കണയന്നൂർ ശ്രീധരൻ പീടികക്ക് സമീപം പുഞ്ചയിൽ ഹൗസിൽ റാബിയ (65) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5.30നാണ് സംഭവം. ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന റാബിയയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ചക്കരക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ്: അസൈൻ. മക്കൾ: ഷഫീർ, സമീർ, ഷഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് ഇരിവേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Woman dies after coconut tree falls in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.