കൂത്തുപറമ്പ് (കണ്ണൂർ): ഭർതൃസഹോദരൻ തിന്നർ ഒഴിച്ച് തീക്കൊളുത്തിയ യുവതി ചകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പാട്യം പത്തായക്കുന്നിലെ ശ്രീനാരായണയിൽ രജീഷിന്റെ ഭാര്യ സുബിനയാണ് മരിച്ചത്. ഭർതൃസഹോദരൻ രഞ്ജിത്താണ് യുവതിയെയും ഭർത്താവിനെയും മകനെയും തീ കൊളുത്തിയത്. സംഭവശേഷം രഞ്ജിത് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
അനുജൻ രജീഷ്, രജീഷിന്റെ ഭാര്യ സുബിന, മകൻ ആറു വയസ്സുകാരൻ ദക്ഷൺ തേജ് എന്നിവരുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ സുബിന തിങ്കളാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങി. രജീഷിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. രജീഷും ദക്ഷൺ തേജും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അയൽവാസികൾ രജീഷിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് വീടിനുള്ളിലേക്ക് കയറിയ രഞ്ജിത് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വാള്യായി വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
നാദാപുരത്തിനടുത്ത് പാറക്കടവ് സ്വദേശിയാണ് മരിച്ച സുബിന. ചന്ദ്രന്റെയും കൗസല്യയുടെയും മകളാണ്. സൂര്യതേജ് ആണ് മറ്റൊരു മകൻ. എ.സി.പി അരുൺ പവിത്രൻ, കതിരൂർ പൊലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.