ബദിയടുക്ക: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന് എം.എ. നൗഫല്‍ (38) ആണ് മരിച്ചത്. ഏപ്രില്‍ ഒന്നിന് പെരഡാല വളവിലാണ് അപകടമുണ്ടായത്.
നൗഫല്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് നൗഫല്‍ മരിച്ചത്. മരണവിവരമറിഞ്ഞതിനു തൊട്ടുപിന്നാലെ നൗഫലിന്റെ ഭാര്യ അമീറ ആൺകുഞ്ഞിന് ജന്മം നൽകി. മുമ്പ് ഒമാനിലായിരുന്ന നൗഫല്‍ ഏഴുമാസമായി ബദിയടുക്ക ടൗണിൽ ഹോട്ടലിന്റെ പാര്‍ട്ണറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മറ്റു മക്കള്‍: അസ്ന, ഹിദ ഫാത്തിമ. സഹോദരങ്ങള്‍: ഫൈസല്‍, മഷൂദ്, ഷാജിദ, ഷബാന, ഷാഹിന, മുബീന, പരേതയായ റസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.