കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണന്‍റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ചൊവാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദേശീയപാത 66ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം അഞ്ചാം പരുത്തിയിലാണ് അപകടം നടന്നത്.
പരിക്കേറ്റവരെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കൊല്ലൂർ മൂകാംബികയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. തകർന്ന കാറിൽ കുടുങ്ങിക്കിടന്നവരെ കൊടുങ്ങല്ലൂർ ഫയർഫോഴ്സ് യൂനിറ്റ് എത്തി ഹൈേഡ്രാളിക് കട്ടർ പെയോഗിച്ച് ഡോറുകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
റോഷനാണ് കാർ ഓടിച്ചിരുന്നത്. നാട്ടുകാരും മതിലകം പൊലീസും സാന്ത്വനം, വി കെയർ, 108 ആംസുലൻസ് സർവിസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാത വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. വാഹനങ്ങൾ ഉൾ റോഡുകളിലൂടെ പൊലീസ് തിരിച്ചു വിടുകയായിരുന്നു. മതിലകം പൊലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.