തിരുവനന്തപുരത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണ്.

രാവിലെ അമ്പലത്തില്‍ പൂജക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രാവിലെ 8.30ന് യുവതി കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നു.

ആതിരയുടെ സ്‌കൂട്ടര്‍ കാണാതായിട്ടുണ്ട്. കൊലക്ക് ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.

കഠിനംകുളം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിന പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Woman stabbed to death in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.