വെള്ളരിക്കുണ്ട് (കാസർകോട്): യുവതിയെയും മകനെയും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് പ്രചരിച്ച സംഭവം ഒളിച്ചോട്ടമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയെയും കുഞ്ഞിനെയും കാമുകെനാപ്പം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയും ചെയ്തു. ചിറ്റാരിക്കാൽ വെള്ളടുക്കത്തെ കൈതവേലിൽ മനുവിെൻറ ഭാര്യ മീനു (23), രണ്ടു വയസ്സുള്ള മകൻ എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
ആക്രി കച്ചവടക്കാരായ ഒരുസംഘം വീട്ടിലെത്തി തന്നെയും മകനെയും ആക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നുെവന്ന് മീനു ഭർത്താവിനെ ഫോണിൽ കരഞ്ഞുകൊണ്ട് അറിയിക്കുകയായിരുന്നു. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി. മാലോത്ത് ബൈക്ക് മെക്കാനിക്കായി ജോലിചെയ്യുന്ന മനു ഉടൻ അയൽവീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. അയൽക്കാർ ഉടൻ വീട്ടിലെത്തിയെങ്കിലും മീനുവിനെയും കുട്ടിയെയും കണ്ടില്ല. വീടിനകത്ത് കുട്ടിക്ക് കൊടുക്കാനുള്ള ചോറ് വാരിവിതറിയ നിലയിലായിരുന്നു. തറയിൽ രക്തക്കറപോലുള്ള ചുവന്നകളറും ഇതിനോടുചേർന്ന് ഒരു വിറകു കഷണവുമുണ്ടായിരുന്നു.
പരിഭ്രാന്തരായ നാട്ടുകാർ ഉടനെ ചിറ്റാരിക്കാൽ പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ രഞ്ജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു ആദ്യനിഗമനം. സൈബർ സെല്ലിെൻറ സഹായത്തോടെ മീനുവിെൻറ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചപ്പോൾ ഒരു നമ്പറിൽനിന്ന് തുടർച്ചയായി 21ഓളം കോളുകൾ വന്നതായി കണ്ടെത്തി. അതിെൻറ െലാക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെറുപുഴ മഞ്ഞക്കാട് സ്വദേശി ബിനു എന്ന കുട്ടനെക്കുറിച്ച് (25) സൂചന ലഭിച്ചു.
മീനുവും മകനും ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് കോഴിക്കോട് റെയിൽേവ സ്റ്റേഷനിൽ വെച്ച് ആർ.പി.എഫിെൻറ സഹായത്തോടെയാണ് മൂവരെയും പിടികൂടിയത്. മീനുവിെൻറ വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട ഇവർ കാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് െട്രയിനിൽ എറണാകുളേത്തക്ക് പോവുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി എന്ന ഭർത്താവിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കോട്ടയം പാലാ കടപ്പിലമറ്റം താന്നിക്കൽ തോമസിെൻറയും മേഴ്സിയുടെയും മകളായ മീനുവും മനുവും പ്രണയിച്ചാണ് മൂന്നുവർഷം മുമ്പ് വിവാഹിതരായത്.കാസർകോട് പൊലീസ് ചീഫ് ശ്രീനിവാസ്, ഡിവൈ.എസ്.പി പി.കെ. സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ സുനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലവും വീടും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.