നിയമനിർമാണ സഭകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി മാർച്ച് എട്ടിന് 'വനിതാ സംവരണ മെമ്മോറിയൽ' ചർച്ചാ സംഗമം സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് അറിയിച്ചു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല സംഗമം നടക്കുക. പാർലമെന്‍റിൽ 11.8 % മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമസഭയിൽ ഇത് ആറ് ശതമാനം ആണ്. ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെന്‍റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിന്‍റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.
വനിതകളായ നിയമസഭാ സാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോഥാനത്തിന്‍റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്. പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് ഉപസംവരണം ഏർപ്പെടുത്തണമെന്നും വിമൺജസ്റ്റീസ് മൂവ്മെന്റ് അറിയിച്ചു.ചർച്ചാസംഗമത്തിൽ പ്രൊഫ.എം.ജെ. മല്ലിക, അജിത അന്വേഷി, വിജി പെൺകൂട്ട്, അഡ്വ:ആനന്ദകനകം,പ്രൊഫ: ഹരിപ്രിയ, ബ്രസീലിയ, ജബീന ഇർഷാദ്, സുബൈദ കക്കോടി ,ചന്ദ്രിക കൊയിലാണ്ടി, സലീന ടീച്ചർ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേള്ളനത്തിൽ ജബീന ഇർഷാദ്, സുബൈദ കക്കോടി ചന്ദ്രിക കൊയിലാണ്ടി സലീന ടീച്ചർ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.