വിമൻ ജസ്റ്റിസ് പെൺപോരാട്ട പ്രതിജ്ഞ

തിരുവനന്തപുരം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി വിമൻ ജസ്റ്റിസ് മൂവ്മെൻറ് പെൺപോരാട്ട പ്രതിജ്ഞ നടത്തി. സംസ്ഥാന തല ഉദ്​ഘാടനം സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് നിർവഹിച്ചു.

ഫാഷിസത്തിൻെറ പരീക്ഷണ ശാലകളായ ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയിൽ പെരുകിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകൾക്കും ബലാൽസംഗക്കൊലകൾക്കുമെതിരെ പൊരുതാനുറച്ചാണ്​ പ്രതിജ്ഞ ചെയ്യുന്നതെന്ന് അവർ വ്യക്​തമാക്കി. പീഡിതരെ ഹൃദയത്തോട് ചേർത്തു നിർത്തിയാണ് നീതിക്കുവേണ്ടി രംഗത്തിറങ്ങുന്നത്​. സംഘ്പരിവാറിൻെറ വംശഹത്യാ രാഷ്ട്രീയത്തിനെതിരിൽ ജനാധിപത്യപരമായും സമാധാനപരമായും ഭരണഘടനാമൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് നിലകൊള്ളും.

രാഷ്ട്ര ശിൽപികൾ വിഭാവനം ചെയ്ത ബഹുസ്വര സങ്കൽപങ്ങളെ തകർക്കുന്ന ഗൂഢശ്രമങ്ങൾക്കെതിരിൽ ജീവൻ പകരം വെച്ചും ചെറുത്തു നിൽക്കാനുള്ള ഊർജ്ജമാണ് പെൺപോരാട്ട പ്രതിജ്ഞ. പ്രതികൾക്കൊപ്പം ചേര്‍ന്ന് ഇരകളോട് നീതിനിഷേധം തുടരുന്ന നീതിനിര്‍വ്വഹണ വ്യവസ്ഥയുടേത്​ കുറ്റകരമായ മൗനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീ അതിക്രമങ്ങളെക്കുറിച്ച കൊളാഷ്, പോരാട്ട ഗാനം തുടങ്ങിയ വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്കാരങ്ങളും അനുബന്ധമായി ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീളം ആയിരത്തിലധികം കവലകൾ പെൺപോരാട്ട പ്രതിജ്ഞ 

Tags:    
News Summary - Women Justice Movement Pledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.