വനിതാ ദിനത്തിൽ 'വനിതാസംവരണ മെമ്മോറിയൽ' സംഘടിപ്പിക്കുമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്

തിരുവനന്തപുരം: നിയമനിർമാണ സഭകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി 'വനിതാ സംവരണ മെമ്മോറിയൽ' ടേബിൾ ടോക്​ സംഘടിപ്പിക്കുമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ് അറിയിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ മാർച്ച്​ 8നാണ്​​​​ ജില്ലാതല പരിപാടി നടക്കുന്നത്​. പാർലമെന്‍റിൽ 11.8 % മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമസഭയിൽ ഇത് ആറ്​ ശതമാനം ആണ്. ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെന്‍റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിന്‍റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.


വനിതകളായ നിയമസഭാ സാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോഥാനത്തിന്‍റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്. പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് ഉപസംവരണം ഏർപ്പെടുത്തണമെന്നും വിമൺജസ്റ്റീസ്​ മൂവ്​മെന്‍റ്​ അറിയിച്ചു.


ചർച്ചാസംഗമത്തിൽ മുസ്ലിം ലീഗ് വനിതാ പ്രതിനിധി ഷെറീന, വിമൻ ഇന്ത്യ മൂവ്​മെന്‍റ്​ ജില്ലാ പ്രസിഡന്‍റ്​ സുമയ്യ റഹിം, ആക്ടിവിസ്റ്റ് മാഗ്ളിൻ ഫിലോമിന, ആക്ടിവിസ്റ്റ് വിനീത വിജയൻ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ്​ റസിയാബീഗം, മഹിളാ കോൺഗ്രസ് പ്രസിഡൻറ് ഡോ. ആരിഫാ സൈനുദ്ദീൻ, ട്രാൻസ്ജെൻ്റർ ആക്​ടിവിസ്റ്റ്​ സൂര്യ ഇഷാൻ, റിട്ടയേർഡ് സ്കൂൾ ടീച്ചർ ബിന്ദു, ആക്റ്റിവിസ്റ്റ് രഞ്ജിനി സുബാഷ്, ഫ്രറ്റേണിറ്റി പ്രതിനിധി നൗഫ, ജി.ഐ.ഒ പ്രതിനിധി ഹവ്വ റാഖിയ എന്നിവർ പങ്കെടുക്കുമെന്ന്​ ജില്ലാ പ്രസിഡന്‍റ്​ രഞ്ജിത ജയരാജ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.