'ഇതല്ല മാധ്യമപ്രവർത്തനം' –വനിതാ മാധ്യമ പ്രവർത്തകർ

മാധ്യമപ്രവർത്തനരംഗത്ത് പുരുഷ-വനിത അനുപാതം അതിവേഗം മാറിമറിയുകയാണ്. മുമ്പ് വിരലിലെണ്ണാവുന്ന വനിത മാധ്യമപ്രവർത്തകർ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്ന്  അവരുടെ എണ്ണം വർധിക്കുകയാണ്. ചാനലുകളുടെ എണ്ണം എത്രയോ മടങ്ങ് വർധിക്കുകയാണ്. ചാനലുകളുടെ എണ്ണം കൂടുന്നതനുസരിച്ച്  വനിത മാധ്യമപ്രവർത്തകരുടെ എണ്ണത്തിലും കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പത്രപ്രവർത്തക പരിശീലന സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ ആൺ-പെൺ അനുപാതം ഒപ്പത്തിനൊപ്പമായിക്കഴിഞ്ഞു. എന്നാൽ, റേറ്റിങ് കൂട്ടുന്നതിനായി ചില മാധ്യമസ്ഥാപനങ്ങൾ പിന്തുടരുന്ന സെൻസേഷനൽ ജേണലിസം തങ്ങൾക്ക് തലവേദനയായി മാറുന്നുവെന്ന് വനിത മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരും പുതുതലമുറയിൽപെട്ടവരും ‘മാധ്യമ’ത്തോട് മനസ്സ് തുറക്കുന്നു. 

ചീപ്പ് പബ്ലിസിറ്റിയുടെ പിന്നാെല പായരുത്
(ലീലാമേേനാൻ- മുതിർന്ന മാധ്യമപ്രവർത്തക; കേരളത്തിലെ ആദ്യത്തെ വനിത റിപ്പോർട്ടർ)
പുതിയ തലമുറയിലെ അപൂർവം ചില വനിത മാധ്യമപ്രവർത്തകരും ചില മാധ്യമസ്ഥാപനങ്ങളും ചീപ്പ് പബ്ലിസിറ്റിയുടെ പിന്നാലെ പായുന്നതാണ് വിവാദങ്ങളിൽ ചാടാൻ കാരണം. കോട്ടയത്ത് 16 പുരുഷ മാധ്യമപ്രവർത്തകരും ഞാൻ ഏക വനിതയുമായി ജോലിചെയ്തിട്ടുണ്ട്. വാർത്തസമ്മേളനങ്ങളും മറ്റും കഴിയുേമ്പാൾ ഏത് പരാമർശമാണ് മുഖ്യതലക്കെട്ടാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ അവർ ഞാനുമായി ചർച്ചചെയ്യുമായിരുന്നു. ചാനലുകളുടെ എണ്ണം വർധിക്കുകയും മത്സരം കനക്കുകയും ചെയ്തതോടെ വാർത്തകളുടെ പക്വമായ തരംതിരിവ് ഇല്ലാതായി. 

റിപ്പോർട്ടറെ ബലികൊടുത്ത് സാമ്രാജ്യം കെട്ടിപ്പൊേക്കണ്ട
(ഷാഹിന നഫീസ- മാധ്യമപ്രവർത്തക)
മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ മംഗളം ചാനൽ പുറത്തുവിട്ട വാർത്തയെ പത്രപ്രവർത്തനത്തി​െൻറ ഭാഗമായി കാണാനാവില്ല. ഇതു ഒരുതരം ക്രിമിനൽ പ്രവൃത്തിയാണ്. മാധ്യമരംഗത്തേക്ക് പുതുതായി കടന്നുവരുന്ന വനിത പ്രവർത്തകരെ പിന്നോട്ടടിക്കുകയാണ് മംഗളം ചെയ്തിരിക്കുന്നത്. മാപ്പു പറഞ്ഞതുകൊണ്ടു മാത്രം തീരുന്ന പ്രശ്നമല്ല ഇവിടെ ഉണ്ടായത്. റിപ്പോർട്ടറെ മാപ്പുസാക്ഷിയാക്കി ഈ കേസ് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് അഭിപ്രായം. തുടക്കക്കാരിയായ ഒരു പെൺകുട്ടിയെ ബലികൊടുത്ത് ഒരു ചാനൽ സാമ്രാജ്യവും കെട്ടിപ്പൊേക്കണ്ട. 

വനിത മാധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കരുത്
(സുവി വിശ്വനാഥൻ,
ന്യൂസ് 18)
ഒരു ചാനലിൽ അങ്ങനെ സംഭവിച്ചതുകൊണ്ട്, മുഴുവൻ വനിത മാധ്യമപ്രവർത്തകരെയും അടച്ചാക്ഷേപിക്കുകയോ സംശയത്തോടെ സമീപിക്കുകയോ ചെയ്യുന്നതിനോട് യോജിക്കാനാകില്ല. സെൻസേഷനൽ ജേണലിസത്തെയും ജേണലിസ്റ്റുകളെയും ഒറ്റപ്പെടുത്തണം. അത്തരം പാതയല്ല നമ്മൾ സ്വീകരിച്ചത്. തൊഴിൽ ചെയ്താണ് വനിത മാധ്യമപ്രവർത്തകരും ജീവിക്കുന്നതെന്ന ബോധ്യം വേണം. മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന സി.പി.എം നേതാവിനെ അഭിമുഖത്തിനായി സമീപിച്ചപ്പോൾ നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. 

ബ്ലാക്ക് മാർക്കാവുന്ന ജോലി
(സരിത വർമ-ഫിനാൻഷ്യൽ എക്സ്പ്രസ്)
ചാനലുകളുടെ കിടമത്സരമാണ് ഇത്തരം ഒരവസ്ഥയിലേക്ക് എത്തിച്ചത്. ചാനലുകളുടെ എണ്ണം കൂടിയതോടെ എന്തും വാർത്തയാക്കാമെന്ന അവസ്ഥയിലേക്ക് മാറി. ചാനൽ റേറ്റിങ്ങിനുവേണ്ടി ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ തേടിപ്പോകുകയാണ് പലരും. അതി‍​െൻറ ഏറ്റവും വൃത്തികെട്ട ഉദാഹരണമാണ് ഇപ്പോൾ കണ്ടത്. വാർത്ത പുറത്തുവന്നതോടെ വനിത പത്രപ്രവർത്തകരെ സംശയദൃഷ്ടിയോടെയാണ് സമൂഹം നോക്കുന്നത്. മംഗളത്തിൽ ജോലി ചെയ്തുവെന്നതുതന്നെ വനിത മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ബ്ലാക്ക് മാർക്കാണ്.  

ഒളിഞ്ഞുനോട്ടമല്ല സ്റ്റിങ് ഒാപറേഷൻ
(എ.പി. ഭവിത- സീനിയർ റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്)
മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ല സ്റ്റിങ് ഓപറേഷൻ. അഴിമതിപോെല വലിയ സാമൂഹിക പ്രാധാന്യമുള്ള വിഷയം പുറംലോകത്തെ അറിയിക്കാൻ മറ്റു മാർഗങ്ങളില്ലാതിരിക്കുമ്പോഴാണ് ഈ വഴി തെരഞ്ഞെടുക്കുന്നത്. രണ്ടുപേരുടെ സ്വകാര്യ സംഭാഷണം സ്റ്റിങ്ങി​െൻറ മറയിട്ട് അവതരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുക. ഫോൺ കെണി എഡിറ്റോറിയൽ തീരുമാനമായിട്ടും മാധ്യമപ്രവർത്തകയുടെ സ്വയംസന്നദ്ധതയെന്ന് പറഞ്ഞ് കൈയൊഴിഞ്ഞത് അംഗീകരിക്കാനാവില്ല. 

സ്വയം തിരുത്തുമോ... എനിക്കു തോന്നുന്നില്ല
(അപർണ കുറുപ്പ്-വാർത്ത അവതാരക)
ഏതെങ്കിലുമൊരു മാധ്യമനെറികേടിനെതിരെ മാത്രമല്ല, സെൻസേഷനലിസത്തി​െൻറ ഉയർന്ന റേറ്റിങ് മറ്റെന്തിെനക്കാൾ കൂടുതൽ കിട്ടുന്നതുകൊണ്ട് ആ വാർത്തകൾക്കുപിറകെ പോവുകയും  ആഘോഷിക്കുകയും ചെയ്യുന്ന  മാധ്യമ സംസ്കാരത്തിനുള്ള തിരിച്ചടിയാകണം ഈ പ്രതിഷേധം. പക്ഷേ,  സീഡി കഥകളും ഇക്കിളി ദൃശ്യങ്ങളും തുടർപരമ്പരകളായി സംപ്രേഷണം ചെയ്തപ്പോൾ സീരിയലും സിനിമയും ഉപേക്ഷിച്ച് അതിനുമുന്നിലിരുന്ന മലയാളി, സ്വയം തിരുത്തുമോ... എനിക്കു തോന്നുന്നില്ല. 

അന്തസ്സ് കളയുന്നവരെ ഒറ്റപ്പെടുത്തണം
(സരിത ബാലൻ- ഓൺലൈൻ ജേണലിസ്റ്റ്)
എട്ടുപേരടങ്ങുന്ന എഡിറ്റോറിയൽ ടീമാണ് ഈ വാർത്തക്ക് പിന്നിലെന്നാണ് മംഗളം സി.ഇ.ഒ അജിത്കുമാർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, സംഭവം കൈവിട്ടുപോയതോടെ അത് ഒരു വനിത മാധ്യമപ്രവർത്തകയിലേക്ക് ചുരുങ്ങി. സ്വന്തം വീട്ടിലും ബന്ധുക്കൾക്കിടയിലും തൊഴിലിടങ്ങളിലും സംശയദൃഷ്ടിയോടെ സ്ത്രീയെ കാണുന്ന അവസ്ഥ വിവരിക്കാൻ കഴിയാത്തതാണ്. പത്രപ്രവർത്തനത്തിന് ഒരു അന്തസ്സുണ്ട്. അതു കളഞ്ഞുകുളിക്കുന്നവരെ ഒറ്റപ്പെടുത്തുകതന്നെ വേണം.
 

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം
(ഷിദ ജഗത്- ചീഫ് റിപ്പോർട്ടർ മീഡിയവൺ)
മംഗളം മാപ്പു പറെഞ്ഞന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. എങ്ങനെയാണ് അതൊരു മാപ്പ് പറച്ചിലാകുന്നത്‍? ഒരു പെണ്‍കുട്ടിയില്‍ കുറ്റംചാര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു മംഗളം സി.ഇ.ഒ അജിത്കുമാര്‍ നടത്തിയത്. അവര്‍ മാധ്യമപ്രവര്‍ത്തകരോട് ചെയ്ത തെറ്റിന്, സമൂഹത്തോട് ചെയ്ത തെറ്റിന്, തെറ്റായ ഒരു മാധ്യമസംസ്കാരത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയതിനും ശിക്ഷ അനുഭവിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങള്‍ ആളിപ്പടരേണ്ടതുണ്ട്.

ഫോൺ  ചോർത്തൽ വിശ്വാസ്യതക്ക് കളങ്കം
(മേഘ മാധവൻ- റിപ്പോർട്ടർ, കൈരളി ടി.വി)
വനിത മാധ്യമപ്രവർത്തകരുടെ മുഴുവൻ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഫോൺ ചോർത്തൽ വിവാദത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെയാണോ വാർത്ത നിർമിക്കുന്നത് എന്നത് മുതൽ വനിത മാധ്യമ പ്രവർത്തകർ മുഴുവൻ ഇങ്ങനെയാണോ എന്ന ചോദ്യങ്ങളാണ് ചുറ്റിലും. റേറ്റിങ്ങിനുവേണ്ടി എന്ത് നെറികേടും കാണിക്കുന്നതല്ല മാധ്യമ പ്രവർത്തനം. ഒരു പെൺകുട്ടിയെ മാത്രം ബലിയാടാക്കുന്ന പ്രസ്താവനയും മാപ്പപേക്ഷയും നടത്തിയാൽ തീരുന്നതല്ല ചാനൽ നടത്തിയ തോ

Tags:    
News Summary - women media worker responce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT