പത്തനംതിട്ട: സ്ത്രീ പ്രവേശന വിവാദങ്ങൾക്കിടെ തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഇനി മൂന്നുദിവസം മാത്രം. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. സ്ത്രീ പ്രവേശനത്തിന് സൗകര്യം ഒരുക്കുമെന്ന് പറഞ്ഞ സർക്കാറും ദേവസ്വം ബോർഡും അതിൽനിന്ന് പിന്നാക്കംപോയതോടെ സ്ത്രീകൾക്ക് ഒരു സൗകര്യവും നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒരുക്കിയിട്ടില്ല. ശൗചാലയങ്ങളും ക്രമീകരിച്ചില്ല.
അതിനിടെ സ്ത്രീ പ്രവേശനത്തിനെതിരായ സമരം പോർവിളിയിലേക്ക് കടന്നിട്ടുമുണ്ട്. കോൺഗ്രസിൽനിന്ന് സമരം നയിക്കുന്ന പ്രയാർ ഗോപാലകൃഷ്ണനും ബി.െജ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുമാണ് പോർവിളി നടത്തുന്നത്. പമ്പയിൽ രക്തം കലരരുത് എന്ന് പ്രയാറും ചോരപ്പുഴയൊഴുക്കരുെതന്ന് ശ്രീധരൻപിള്ളയും മുന്നറിയിപ്പ് നൽകുന്നു. അതിനിടെ തുലാമാസത്തിൽ ശബരിമല പ്രവേശനത്തിനായി സ്ത്രീകൾ വ്രതം നോറ്റുതുടങ്ങിയെന്ന വെളിപ്പെടുത്തലുകൾ ചിലയിടങ്ങളിൽനിന്ന് ഉണ്ടായിട്ടുമുണ്ട്.
സ്ത്രീകൾക്കായി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ലെന്നും സാധാരണ സംവിധാനങ്ങളെ ഒരുക്കുന്നുള്ളൂവെന്നും ദേവസ്വം ചീഫ് എൻജിനീയർ വി. ശങ്കരൻപോറ്റി മാധ്യമത്തോട് പറഞ്ഞു. പമ്പ തകർന്നതിനാൽ അവിടെ സ്ത്രീകൾക്ക് പ്രത്യേക കുളിക്കടവ് നിർമിക്കാനാവാത്ത സ്ഥിതിയാണ്. നേരത്തേ എത്തിയിരുന്ന പ്രായമായ സ്ത്രീകൾ ഉപയോഗിച്ച ശൗചാലങ്ങൾ യുവതികൾക്കും ഉപയോഗിക്കാമെന്നും അവർക്കായി പ്രത്യേക സൗകര്യം ഒരുക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷക്ക് വനിത പൊലീസിനെ സന്നിധാനംവരെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും തുടർനടപടിയില്ല. സംഘർഷം ഭയന്ന് സ്ത്രീകൾ എത്തില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കോടതിവിധി നടപ്പാക്കുന്നത് നീട്ടിവെക്കാൻ ഒാർഡിനൻസ് ഇറക്കിയ പാരമ്പര്യം സംസ്ഥാനത്തുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് അമ്പായതോട്ടിലെ രാരോത്ത് വില്ലേജ് നിവാസികളെ കുടിയൊഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടേപ്പാൾ വിധി നടപ്പാക്കുന്നത് മൂന്നുമാസം നീട്ടി സർക്കാർ ഒാർഡിനൻസ് ഇറക്കിയിരുന്നു. അതേ മാതൃക ശബരിമല വിധിയുടെ കാര്യത്തിലും തുടരാമെന്നും അതോടെ സമരക്കാരുടെ വീര്യം ചോർത്താമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അന്നിറക്കിയ കേരള ടെമ്പററി സ്റ്റേ ഒാഫ് എവിക്ഷൻ പ്രൊസീഡിങ് ആക്ട് 2007 എന്ന ഒാർഡിനൻസ് 1997ൽ ഹൈകോടതി നിയമപരമല്ലെന്ന് വിധിച്ചിരുന്നതായി മറ്റൊരു കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ഒാർഡിനൻസിെൻറ നിയമസാധുത കോടതി പരിശോധിച്ചുവരുേമ്പാഴേക്ക് ഇൗ വർഷത്തെ സീസൺ കഴിയുമെന്നും സർക്കാറിന് രക്ഷപ്പെടാമെന്നുമാണ് ചിലരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.