കൊച്ചി: ജനുവരി ഒന്നിന് വനിതാ മതിൽ സംഘടിപ്പിക്കുന്നതു സർക്കാർ ഫണ്ട് പണം ഉപയോഗി ച്ച്. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ തന്നെയാണ് ഇക്കാര്യം സമ് മതിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സ്ത്രീ സുരക്ഷ ഫണ്ടായി ബജറ്റിൽ വക യിരുത്തിയ 50 കോടിയിൽനിന്നാകും പണം വിനിയോഗിക്കുകയെന്നും പ്രളയദുരിതാശ്വാസ ഫണ്ടോ മറ്റ് ആവശ്യങ്ങൾക്ക് വകയിരുത്തിയ പണമോ ഇതിന് ഉപയോഗിക്കില്ലെന്നും സർക്കാർ വിശ ദീകരിച്ചു.
വനിതാമതിലില്‍ 18 വയസ്സിൽ താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. അധ്യാപകരോ രക്ഷിതാക്കളോ അനുമതി നൽകിയാൽപോലും മതിലിൽ കുട്ടികളുടെ പങ്കാളിത്തം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വനിതാമതിലിനുശേഷം ചെലവ് വിവരങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വനിതാ മതിലിനുവേണ്ടി സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നതായും സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായും ചൂണ്ടിക്കാട്ടി നൽകിയ ഹരജികളിലാണ് ഉത്തരവ്.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യു.എൻ ചാർട്ടർപ്രകാരം കുട്ടികളെ ഇത്തരം പ്രദർശന പരിപാടികളിൽ പെങ്കടുപ്പിക്കരുതെന്ന് വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു ഹരജിയിൽ പറഞ്ഞിരുന്നു. ഇൗ വാദം അനുവദിച്ചാണ് കോടതി ഉത്തരവ്. കുട്ടികളെ ഇത്തരം പരിപാടികളിൽ പെങ്കടുപ്പിക്കാതിരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. അതിനാൽ, പെങ്കടുക്കാൻ നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. മാതാവിനൊപ്പം വരുന്നവരെയും സ്വമേധയാ തയാറാവുന്ന കുട്ടികളെയും തടയാനാവില്ലെന്ന് സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടിയെങ്കിലും വനിതാമതിലിൽ കുട്ടികൾ ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി.
മതിലിൽ പെങ്കടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നു സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. വകുപ്പ് തലവന്മാരോട് ജീവനക്കാരുടെ പങ്കാളിത്തം അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. പെങ്കടുക്കാത്തവർക്കെതിരെ നടപടിയുണ്ടാവില്ല.
വനിതാ മതിൽ സർക്കാർ നയത്തിെൻറ ഭാഗമാണെന്നും സ്ത്രീ ശാക്തീകരണ ആശയ പ്രചാരണമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും സത്യവാങ്മൂലം വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയാണ് പരിപാടിക്ക് ശേഷം ചെലവായ തുകയുടെ വിവരങ്ങൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. മറ്റ് വകുപ്പുകളിൽനിന്ന് ഇതിന് തുക വകമാറ്റുന്നുണ്ടെങ്കിൽ ആ വിവരങ്ങളും അറിയിക്കണം. ഹരജി ആറാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.