തിരുവനന്തപുരം: വനിതാ മതിൽ സ്ത്രീകളുടെ ആത്മാഭിമാനവും തുല്യാവകാശവും ഉറപ്പാക്ക ി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന അഭിമാനമതിലാണെന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ. മഹാമുന്നേറ്റത്തെ പിന്തുണക്കാതെ മാറിനില്ക്കുന്നവര് ചരിത്രത്തിെൻറ ചവറ്റുകൊട്ടയില്‍ എറിയപ്പെടും. നിയമസഭയിൽ വനിതാ മതിലിനെ കുറിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വർഗീയ മതിലെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കൊടിയെടുക്കാതെ സംഘ്പരിവാര്‍ സമരങ്ങളില്‍ പെങ്കടുക്കുന്നതാണ് വര്‍ഗീയതയെന്ന് തിരിച്ചടിച്ചു. മതനിരപേക്ഷത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തതില്‍ എന്താണ് തെറ്റ്? ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം നടത്തിയ ഇടപെടൽ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതായിരുന്നു. യു.ഡി.എഫ് നിയമസഭാകക്ഷിയില്‍ വനിതകൾ ഇല്ലെങ്കിലും നിങ്ങളുടെ സംഘടനയില്‍പെട്ടവരെ അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പഠിപ്പുമുടക്കി മതിലില്‍ പങ്ക് ചേരാന്‍ വിദ്യാർഥികളെ ആഹ്വാനംചെയ്തുവെന്നത് വസ്തുതക്ക് നിരക്കുന്നതല്ല. വനിതാ മതിലിെൻറ സംഘാടനത്തിന് പണം ജനങ്ങളില്‍നിന്ന് കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.