തിരുവനന്തപുരം: വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാക്കി മാറ്റുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പരിപാടിക്ക് മുന്നണിയുടെ പിന്തുണ ഉണ്ടാകുമെന്നും വനിതാ മതിൽ വിജയിപ്പിക്കാൻ ഇടത് മുന്നണി ഇടപെടുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
പരിപാടി വിജയിപ്പിക്കാൻ എൽ.ഡി.എഫ് സംഘാടക സമിതി ഉണ്ടാകും. ഇടതു മുന്നണിയിലെ വനിത സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രദേശികമായി ഒരു ദിവസം വനിതകളുടെ കാൽനട പ്രചരണ ജാഥയും ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും.
എട്ടാം തീയതി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുമെന്നും ഡിസംബർ 26ന് മുന്നണി വിപുലീകരണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.