തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി നിര്‍ധനയായ വീട്ടമ്മ, ഇടവെട്ടി നടയം മേലേടത്ത് ചന്ദ്രബാബുവിെൻറ ഭാര്യ ബിന്ദു (42) തുടര്‍ ചികിത്സക്ക് വഴി കാണാതെ വലയുന്നു.
ആഴ്ചയില്‍ രണ്ട് ഡയാലിസിസിലാണ് ജീവന് നിലനിര്‍ത്തുന്നത്. ഇതിന് മാത്രം വേണ്ടത് ആഴ്ചയില്‍ 6000ത്തില്‍ അധികം രൂപ. വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ശാശ്വത പരിഹാരം. ഇതിന് 24 ലക്ഷത്തോളം രൂപ ചെലവ് വരും.
കൂലിപ്പണിക്കാരനാണ് ചന്ദ്രബാബു. ഇദ്ദേഹവും രോഗിയായതിനാല്‍ പണിക്ക് പോകാന്‍ കഴിയുന്നില്ല. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്ക്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ നൗഷാദും വാര്‍ഡംഗം ബിന്ദു ശ്രീകാന്തും മുന്‍ കൈയെടുത്ത് ബിന്ദുവിെൻറ ചികിത്സക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്.
ഇതിനായി സെന്‍ട്രല്‍ ബാങ്ക് തൊടുപുഴ ശാഖയില്‍ 3887954478 അക്കൗണ്ട് തുടങ്ങി.(IFSC CBIN 0284108). ഫോണ്‍: 7025760314.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.