വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽപെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കൾ, സഹോദരി എന്നിവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുന്നു

വിവാഹം മുടങ്ങിയതിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

കൊട്ടിയം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ കേസ്സെടുത്തു. കൊട്ടിയം കൊട്ടുമ്പുറത്തെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് വനിതാ കമ്മീഷൻ കേസെടുത്തത്.

ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ ചിറവിള പുത്തൻവീട്ടിൽ റഹിം. നദീറ ദമ്പതികളുടെ മകൾ റംസി (25)നെയാണ് കഴിഞ്ഞ വ്യാഴാഴ്​ച വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് വനിതാ കമ്മീഷൻ അംഗം തിങ്കളാഴ്ച രാവിലെ പതിനൊന്നൊടെ റംസി യുടെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.

ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കുന്നതിനും പ്രതിക്ക്​ തക്കതായ ശിക്ഷ ലഭിക്കുന്നതിനും കൃത്യമായ ഇടപെടലുകൾ കമ്മീഷ​െൻറ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാൻ കൊട്ടിയം സി.ഐ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ പൊലീസിന് ലഭിക്കുന്ന വിശദാംശങ്ങൾ കമ്മീഷന് റിപ്പോർട്ട് ചെയ്യുവാനും നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.