എ.എസ്.പി പദവിയില്‍നിന്ന് എസ്.പി റാങ്കിലേക്ക് പ്രമോഷന്‍ കിട്ടിയ മെറിന്‍ ജോസഫ് ഇപ്പോള്‍ പാലക്കാട് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ആംഡ് ബെറ്റാലിയന്‍െറ കമാന്‍ഡന്‍റാണ്. പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫിസറെന്ന റെക്കോഡുള്ള മെറിന്‍െറ തൊപ്പിയില്‍ കമാന്‍ഡന്‍റ് ആകുന്ന പ്രായംകുറഞ്ഞ വനിത ഓഫിസര്‍ എന്ന ബഹുമതികൂടി വന്നുചേര്‍ന്നിരിക്കുകയാണ്. അച്ഛന്‍ ഡോ. ജോസഫ് എബ്രഹാം ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസിലായിരുന്നു.
ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു മെറിന്‍െറ ബിരുദ, ബിരുദാനന്ത പഠനം. എം.എക്ക് പഠിക്കുമ്പോള്‍ തന്നെ സിവില്‍ സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐ.പി.എസ് സ്ത്രീകള്‍ക്ക് യോജിച്ച ഒരു തൊഴിലായിട്ടല്ല ഇപ്പോഴും പലരും കാണുന്നത്. എന്നാല്‍, ഐ.പി.എസ് കിട്ടിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും പ്രോത്സാഹിപ്പിച്ചതും അച്ഛനാണെന്ന് മെറിന്‍ പറയുന്നു.
പൊമ്പിളൈ ഒരുമൈ സമരകോലാഹലങ്ങള്‍ക്കിടയിലാണ് മൂന്നാറില്‍ എ.എസ്.പിയായി നിയമിതയാവുന്നത്. കരിയറിലെ വിലയേറിയ അനുഭവമായി ഈ സമരം. കോട്ടയം മാങ്ങാനമാണ് ജന്മദേശം. ഭര്‍ത്താവ് ക്രിസ് എബ്രഹാം മദ്രാസ് മെഡിക്കല്‍ കോളജില്‍ എം.ഡിക്ക് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.