തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനെതിരെ നടപടിക്ക് ശിപാർശ. ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യാനാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് ശിപാർശ കൈമാറിയത്. കേസന്വേഷണം വഴിതെറ്റിക്കാൻ സാജൻ ശ്രമിച്ചെന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ. മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടിക്കുള്ള ശിപാർശയും വരുന്നത് ആദ്യമായാണ്.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. സി.സി.എഫിെൻറ അന്വേഷണ റിപ്പോർട്ടിൽ സാജൻ അടക്കം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 15 കോടിയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാർ, മേപ്പാടി ഫോറസ്റ്റ് ഓഫിസർ എം.കെ. സമീർ, െഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ് എന്നിവരെ കള്ളക്കേസിൽ കുടുക്കി പ്രതികളെ രക്ഷിക്കാൻ സാജൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. മേപ്പാടി റേഞ്ച് ഓഫിസറുടെ താല്ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുപ്പിച്ചു.
കാസർകോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തിലും സാജനെതിരെ കണ്ടെത്തലുണ്ട്. െഎ.എഫ്.എസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാറിന് നടപടിയെടുക്കാമെങ്കിലും നടപടിക്രമങ്ങളുണ്ട്. അതിന് കാലതാമസം വരാം. നടപടിക്ക് കേന്ദ്ര അനുമതി വേണം. സസ്പെൻഷൻ പോലുള്ള നടപടിക്കാണ് ശിപാർശയെങ്കിലും സ്ഥലംമാറ്റം, മാറ്റിനിർത്തൽ എന്നിവയിൽ ഒതുക്കാം.
സാജെൻറ പങ്ക് ഗൗരവതരം
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതിക്കുവേണ്ടി ഇടപെടുകയും മരംമുറിയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നിേയാഗിക്കുകയും ചെയ്ത കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജെൻറ പങ്ക് അതീവ ഗൗരവതരം.
തെൻറ അധികാരപരിധിക്ക് പുറത്തായിരുന്നിട്ടും മുട്ടിൽ മരംമുറി കേസിൽ സാജൻ പ്രതികൾക്കുവേണ്ടി ഇടപെട്ടു. മുട്ടിൽ മരംമുറിയുമായി ബന്ധമില്ലാത്ത, 1975 ൽ വനം വകുപ്പ് വനപ്രദേശമല്ലെന്ന് തിട്ടപ്പെടുത്തിയ മണിക്കുന്നിൽ 200 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 1200 ഒാളം പേർ താമസിക്കുന്ന പ്രദേശത്ത് വനംവകുപ്പ് നടപടി ആരംഭിച്ചെങ്കിൽ ജനകീയ പ്രക്ഷോഭം ഉണ്ടാകുമായിരുന്നു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുംമുമ്പ് സ്വകാര്യ വാർത്ത ചാനലിലൂടെ അത് പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഴുവൻ റോജിയുടെ അറസ്റ്റിൽനിന്ന് മാറ്റി. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഒാഫിസറെ അവധിയിൽ പ്രവേശിപ്പിക്കുന്നതരത്തിൽ സമ്മർദത്തിലാഴ്ത്തി. സാജനെ വനംവകുപ്പ് തിരിച്ചുവിളിക്കുേമ്പാഴേക്ക് അവസരം മുതലാക്കി റോജി അഗസ്റ്റിൻ ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. സാജനെതിരെ കടുത്ത അച്ചടക്ക നടപടിയാണ് സി.സി.എഫ് ഡി.കെ. വിനോദ് കുമാർ ശിപാർശ ചെയ്തത്. എന്നാൽ, മരംകൊള്ള നടന്ന് മാസങ്ങൾ കഴിഞ്ഞാണ് നടപടി വരുന്നത്.
-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.