പ​ഴ​വ​ങ്ങാ​ടി ബ​ണ്ട് പാ​ല​ത്തി​നു വേ​ണ്ടി കോ​ൺ​ക്രീ​റ്റ് തൂ​ണി​ൽ ക​മ്പി​ക്ക് പ​ക​രം ത​ടി ​െവ​ച്ച്

വാ​ർ​ത്ത​ത് നാ​ട്ടു​കാ​ർ

ക​ണ്ടെ​ത്തി​യ​പ്പോ​ൾ

കോൺക്രീറ്റ് തൂണിൽ കമ്പിക്ക് പകരം തടി; പ്രവൃത്തി നാട്ടുകാർ തടഞ്ഞു

റാന്നി: ബണ്ട് പാലത്തിനുവേണ്ടി കോൺക്രീറ്റ് തൂണിൽ കമ്പിക്ക് പകരം തടി െവച്ച് വാർത്തത് നാട്ടുകാർ കണ്ടെത്തി പണി തടഞ്ഞു. പഴവങ്ങാടി വലിയപറമ്പിൽപടിയിലുള്ള ബണ്ടു പാലം റോഡിൽ പാലത്തി‍െൻറ ഡി.ആർ. കെട്ടുന്നതിന് കോൺക്രീറ്റ് ബോണ്ട് തൂണുകൾക്ക് കമ്പി ഉപയോഗിക്കുന്നതിനു പകരം തടി ഉപയോഗിക്കുകയായിരുന്നു.

ഇരുവശങ്ങളിലും സ്ഥാപിക്കാനായി കോൺക്രീറ്റ് പീസുകൾ കൊണ്ടുവന്നത് നാട്ടുകാർ തിങ്കളാഴ്ച വൈകീട്ട് തടഞ്ഞു. ഇപ്പോൾ ഇത് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതെല്ലാം തടി വെച്ചാണ് വാർത്തിരിക്കുന്നതെന്ന് അറിയില്ല.

കോൺക്രീറ്റ് തൂണുകളിൽ തടി തള്ളി നിൽക്കുന്നത് കണ്ടതിനെത്തുടർന്നാണ് നാട്ടുകാർ ഇത് തടഞ്ഞത്. ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാർ. റീബിൽഡ് കേരള പദ്ധതി പ്രകാരമാണ് നിർമാണം നടക്കുന്നത്.

Tags:    
News Summary - Wood On the concrete pillar; Locals stopped the work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.