തിരുവനന്തപുരം: മരംകൊള്ളയിൽ റവന്യൂവകുപ്പ് അന്വേഷണം ഇഴയുന്നു. അന്വേഷണപരിധിയിൽ വരുന്ന പല വില്ലേജ് ഒാഫിസിലും പട്ടയരേഖയോ രജിസ്റ്ററോ കാണാനില്ല. ഇവ ഫയലുകളുടെ കൂട്ടത്തിൽ പെട്ടിരിക്കാമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് റവന്യൂവകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടത്. അനുബന്ധമായി വനംവകുപ്പിെൻറ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
വനം വിജിലൻസ് പി.സി.സി.എഫ് അന്വേഷണ റിപ്പോർട്ട് സർക്കാറിന് നൽകി. ഒന്നരമാസമായിട്ടും റവന്യൂവകുപ്പിെൻറ അന്വേഷണം നീളുകയാണ്. ആ റിപ്പോർട്ട് കിട്ടിയാലേ പ്രത്യേക അന്വേഷണസംഘത്തിനും വിജിലൻസിനും ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാകൂ. റിസർവ് വനമെങ്കിൽ അതിന് രേഖ വേണം. ഇല്ലെങ്കിൽ കാര്യങ്ങൾ കുഴയും. കുറ്റക്കാർെക്കതിരെ കേസെടുക്കുന്നതു വരെ പ്രതിസന്ധിയാകും.
മരംമുറി ഉത്തരവ് ഇറങ്ങിയതുമുതൽ റദ്ദാക്കിയതുവരെ നടന്ന വിവരം ഒരാഴ്ചക്കകം നൽകാനായിരുന്നു നിർദേശം. എത്ര മരങ്ങൾ മുറിച്ചുകടത്തി, എത്ര ശേഷിക്കുന്നു, വനംവകുപ്പിെൻറ പാസുകൾക്കായി വില്ലേജ് ഒാഫിസുകളിൽനിന്ന് എത്ര സർട്ടിഫിക്കറ്റ് നൽകി, ഇതുമായി ബന്ധപ്പെട്ട് എത്ര കേസുണ്ട്, അവയുടെ പുരോഗതി തുടങ്ങിയ ചോദ്യാവലിയും വില്ലേജ് ഒാഫിസർമാർക്ക് നൽകി.
പല വില്ലേജ് ഒാഫിസിലും ഭൂരേഖകളും രജിസ്റ്ററും ഇെല്ലന്നാണ് വിവരം. രേഖകൾ കിട്ടിയില്ലെങ്കിൽ പ്രതികളുടെ വാദം പലതും അംഗീകരിക്കേണ്ടിയും വരും. വനം വിജിലൻസിെൻറ അന്വേഷണ റിപ്പോർട്ടിൽ െഎ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. അക്കാര്യത്തിലും തുടർനടപടിക്ക് ഇത് തടസ്സമാണ്.
െഎ.എഫ്.എസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ വനംവകുപ്പിന് സാധിക്കില്ല. കേന്ദ്രസർക്കാറാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രം നടപടിയെടുത്താൽതന്നെ കുറ്റം ചെയ്തതായ രേഖയില്ലെങ്കിൽ സംസ്ഥാനസർക്കാറിന് വലിയ തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.