കൊച്ചി: ട്വൻറി20യുടെ രാഷ്ട്രീയ പ്രവേശനം, തെരഞ്ഞെടുപ്പ് വിജയപരാജയങ്ങൾ, തെലങ്കാനയിലെ വമ്പൻ നിക്ഷേപം തുടങ്ങി എന്നും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന കിഴക്കമ്പലത്തെ കിെറ്റക്സിനുനേരെ വീണ്ടും പൊതുസമൂഹത്തിെൻറ വിമർശനശരമുയരുന്നു.
ശനിയാഴ്ച അർധരാത്രി കിെറ്റക്സ് ഗാർമെൻറ്സ് കമ്പനിയുടെ ലേബർ ക്യാമ്പിലുണ്ടായ സംഘർഷമാണ് കമ്പനിയെയും എം.ഡി സാബു എം. ജേക്കബിനെയും പ്രതിരോധത്തിൽ നിർത്തുന്നത്. കിറ്റെക്സിൽ പല തൊഴിൽനിയമ ലംഘനങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങളെയും കണ്ടെത്തലുകളെയും ശരിവെക്കുന്നതാണ് സംഘർഷവും പൊലീസിനു നേരെയുണ്ടായ അക്രമവും.
അന്തർസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചാണ് താമസിപ്പിക്കുന്നതെന്നും അവരുടെ എണ്ണേമാ പശ്ചാത്തലമോ സംബന്ധിച്ച് രേഖകളില്ലെന്നും നിരവധി തവണ പരാതികൾ ഉയർന്നിട്ടുണ്ട്.
കമ്പനിയിൽനിന്നുള്ള പരിസ്ഥിതി മലിനീകരണം വേറെയും. കോവിഡ് ഒന്നാം തരംഗവേളയിൽ താമസസ്ഥലത്ത് വേണ്ടത്ര സൗകര്യം ഒരുക്കുന്നില്ലെന്നും നാട്ടിലേക്കയക്കുന്നില്ലെന്നും പറഞ്ഞ് അഞ്ഞൂറോളം സ്ത്രീ തൊഴിലാളികൾ സമരത്തിനിറങ്ങിയിരുന്നു. കമ്പനിയിെല നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ബെന്നി ബഹനാൻ എം.പി നേരത്തെ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകിയതാണ്.
കഴിഞ്ഞ ദിവസം അന്തരിച്ച പി.ടി. തോമസ് എം.എൽ.എയും നിയമസഭക്കകത്തും പുറത്തും കമ്പനിയുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. നിയമലംഘനങ്ങൾക്കെതിരെ ഹൈകോടതിയിലും പരാതിയെത്തി. ഇതിെൻറെയല്ലാം അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, കെൽസ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പലവിധ പരിശോധനകൾ നടത്തുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.