കോഴിക്കോട്: വടകര മണ്ഡലത്തിലെ സൈബർ വിവാദം അതിരുകടക്കുന്നതിൽ ആശങ്ക. ആരോപണ പ്രത്യാരോപണങ്ങൾ അതിരുകടക്കുന്നത് അന്തരീക്ഷം കലുഷിതമാക്കിയേക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
ഏറെക്കാലത്തെ സംഘർഷാവസ്ഥക്ക് അറുതിയായി സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും നാദാപുരം മേഖല കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ പോര് അതിരുകടന്നാൽ വൻ പ്രത്യാഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാർച്ച് 17നാണ് കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്ററും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വൽസൻ പനോളിയും ആരോപണം ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് 18ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
പ്രചാരണം മുന്നോട്ട് പോവുകയും ചില മേഖലകളിൽ ഷാഫി പറമ്പിൽ പ്രചാരണത്തിൽ മേൽക്കൈ നേടുകയും ചെയ്തതോടെ സൈബർ ആക്രമണം സംബന്ധിച്ച ആക്ഷേപം വീണ്ടും ശക്തമായി. മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടാണ് സി.പി.എമ്മിന്റെ ആരോപണശരങ്ങളെന്നത് ശ്രദ്ധേയമാണ്.
ലീഗ് പ്രവർത്തകരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ, ഏത് രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നതെന്ന് വ്യക്തമല്ലെന്നും പരാതി കൊടുത്ത് ഒരു മാസം പിന്നിട്ട ശേഷവും നടപടി ഉണ്ടാവാത്തതിൽ ദുരൂഹതയുണ്ടെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, ഇടത് സാംസ്കാരിക പ്രവർത്തകരെ കൂടി രംഗത്തിറക്കി ആരോപണം ശക്തമാക്കാനാണ് സി.പി.എം നീക്കം. ന്നും പാർട്ടി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.