കൈയേറ്റ കേസ്​: തെറ്റ്​ ചെയ്​തവരെ സംരക്ഷിക്കില്ലെന്ന്​ കോടിയേരി

കോഴിക്കോട്​: കായൽ കൈയേറ്റ കേസിൽ മന്ത്രി തോമസ്​ ചാണ്ടി കുറ്റക്കാരെന്ന്​ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. തെറ്റ് ചെയ്തവര്‍ ആരായാലും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല‍. തെറ്റ് ചെയ്​തവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു. 

സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെക്കാതിരിക്കാനാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നത്​. എന്തുതന്നെയായാലും സോളാർ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്നും റിപ്പോർട്ട്​ സഭയിൽ വെക്കുമെന്നും കോടിയേരി പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിലാണ്​ കോടിയേരിയുടെ പ്രതികരണം. 

ഇടത് സർക്കാറിന് കീഴിൽ എല്ലാവർക്കും ഒറ്റനീതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കോടതിയുടെ പരാമർശങ്ങൾ വിധി ന്യായമല്ല. വിധി ന്യാ‍യമല്ലാത്ത പരാമർശങ്ങൾ പരിഗണിക്കേണ്ടതില്ല. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

തോമസ് ചാണ്ടി വിഷയത്തെ മാണിയുടെയും ബാബുവിന്‍റെയും കേസുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ പ്രതികരിച്ചു. ആവശ്യമെങ്കിൽ വിഷയം മുന്നണി ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 

Tags:    
News Summary - Wrong doers will be punished -Kodiyeri Balakrishnan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.