കോഴിക്കോട്: പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ സൈലം ലേണിങ് ആപ്പിന്റെ 17 ലക്ഷം കുട്ടികൾ പഠിക്കുന്ന യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി വരെ ഈ ചാനലുകളിൽ ക്ലാസുകൾ നടന്നിരുന്നു അതിനുശേഷം വ്യാഴാഴ്ച രാവിലെ യൂട്യൂബ് ചാനലുകളുടെ ആക്സസ് നഷ്ടപ്പെടുകയായിരുന്നു. പുലർച്ചെ 2.58 ഓടെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
യൂട്യൂബിൽ രജിസ്റ്റർ ചെയ്ത സൈലത്തിന്റെ മെയിൽ ഐ.ഡികളും റിക്കവറി മെയിൽ ഐ.ഡികളും ഉപയോഗിച്ച് ചാനലിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരുകയായിരുന്നു. നീറ്റ്, ജെ.ഇ.ഇ, കീം എന്നിവക്കായി കുട്ടികളെ സജ്ജമാക്കുന്ന എൻട്രൻസ് ക്ലാസുകൾ നൽകുന്ന ലക്ഷക്കണക്കിന് വരിക്കാരുള്ള ചാനലുകളാണ് നഷ്ടമായതെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു. സൈലത്തിന്റെ അറിവോടെയല്ലാതെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വിഡിയോകളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു തരത്തിലും ഉത്തരവാദിത്തം ഉണ്ടാവില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.