കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി ഒരു കാരണവശാലും ഒാർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് യാക് കോബായ അധ്യക്ഷൻ ശ്രേഷ്ഠ കാത്തോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍. ഒാർത്തഡോക്സ് വിഭാഗം അന്യായമായി പള്ളിയുടെ മേ ൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. മലബാറിൽ സ്വീകരിച്ച മധ്യസ്ഥമാർഗം എന്തു കൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ലെന്നും തോമസ് പ്രഥമൻ ബാവ ചോദിച്ചു.
കോടതി പറഞ്ഞാൽ കേൾക്കാത്ത ആളുകളാണ് ഇവിടെയുള്ളത്. പള്ളി വിഷയം കോടതിക്ക് പുറത്ത് പറഞ്ഞ് തീർക്കാൻ ഞങ്ങൾ തയാറായിരുന്നു. മധ്യസ്ഥ നിലപാടാണ് വേണ്ടതെന്നും ബാവ വ്യക്തമാക്കി.
മലബാറിൽ 74 പള്ളികളിൽ രണ്ട് പള്ളിയൊഴികെ ഭാഗിച്ച് ഇരുവിഭാഗങ്ങൾ പിരിഞ്ഞു. ആ നിലപാട് ഇവിടെയും സ്വീകരിച്ചു കൂടേ. ഭൂരിപക്ഷക്കാരന് പളളിയിൽ അവകാശം നൽകണം. ഇവിടെയും അത് ചെയ്യാം. പ്രശ്നം തീർക്കണമെന്ന് സംസ്ഥാന സർക്കാറിന് ആഗ്രഹമുണ്ടെന്നും തോമസ് പ്രഥമൻ ബാവ പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് മറുവിഭാഗം കേസിന് വേണ്ടി മുടക്കുന്നത്. ഈ തുക പാവപ്പെട്ടവർക്ക് വേണ്ടി ചെലവഴിക്കണം. ഇവിടെ നിന്ന് ഇറങ്ങിക്കൊടുത്താൽ വിശ്വാസികൾ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.