കോഴിക്കോട്: എ.കെ.ജി ഭവനില്‍ കയറി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ൈകയേറ്റം ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സംഘ്പരിവാര്‍ ഫാഷിസത്തിെൻറ അഹങ്കാരമാണ് ആക്രമണത്തിലൂടെ പ്രകടമായത്.
\രാജ്യം നേരിടുന്ന അസഹിഷ്ണുതയുടെ അതിഗുരുതര സാഹചര്യത്തിെൻറ നേർക്കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. യെച്ചൂരിയെപ്പോലെ ഉന്നതനായ നേതാവിനു നേരെ ആക്രമണം നടത്താന്‍ ധൈര്യപ്പെട്ടത് സംരക്ഷിക്കാന്‍ ആളുണ്ടാവുമെന്ന ഉറപ്പിലാണ്. സംഘ്പരിവാര്‍ ശക്തികളെ മുഖ്യ ശത്രുവായി കണ്ട് നയനിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.എമ്മിനുള്ള തിരിച്ചറിവാകട്ടെ ഇൗ ഹീനകൃത്യമെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.