ബംഗളൂരു: കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതോടെ കേരളത്തിലേക്കുള്ള യശ്വന്ത്പൂർ^ കണ്ണൂർ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽെവ റദ്ദാക്കി. യശ്വന്ത്പൂർ^ കണ്ണൂർ എക്‌സ്പ്രസ് സ്പെഷ്യൽ (06537) മേയ് നാലു മുതലും കണ്ണൂർ^യശ്വന്ത്പൂർ എക്‌സ്പ്രസ് സ്പെഷ്യൽ (06538) മേയ് അഞ്ചു മുതലുമാണ് റദ്ദാക്കിയതെന്ന് ബംഗളൂരു ഡിവിഷനൽ റെയിൽവെ മാനേജർ അറിയിച്ചു.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബാനസ് വാടി- കൊച്ചുവേളി ദ്വൈവാര ഹംസഫര്‍ എക്‌സ്പ്രസ് ഏപ്രിൽ 30 മുതലും ബാനസ് വാടി -എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മേയ് നാലു മുതലും റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു. ഇൗ സർവീസുകൾ എന്നുമുതൽ പുനരാരംഭിക്കുമെന്ന് റെയിൽവെ അറിയിച്ചിട്ടില്ല.ഇവക്ക് പുറമെ, യശ്വന്ത്പൂർ- ബിദർ- യശ്വന്ത്പൂർ (06271/72), യശ്വന്ത്പൂർ-ലാത്തൂർ-യശ്വന്ത്പൂർ (06583/84), ബംഗളൂരു സിറ്റി-നാഗർകോവിൽ-ബംഗളൂരു സിറ്റി (07235/36), ബംഗളൂരു സിറ്റി^ശിവമൊഗ്ഗ ടൗൺ- ബംാളൂരു സിറ്റി (02089/90), ബംഗളൂരു സിറ്റി- ധാർവാഡ്-ബംഗളൂരു സിറ്റി (02725/26) എന്നിവയും റദ്ദാക്കി.
യശ്വന്ത്പുര-കാർവാർ ത്രൈവാര എക്‌സ്പ്രസ് മംഗളൂരുവിനും കാർവാറിനുമിടയിൽ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മാറ്റം നിലവിൽവന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇൗ ട്രെയിൻ യശ്വന്ത്പുരയിൽനിന്ന് മംഗളൂരു വരെ മാത്രമേ സർവിസ് നടത്തൂ. ഇൗ കാലയളവിൽ കാർവാർ- യശ്വന്ത്പുര എക്‌സ്പ്രസ് സ്പെഷ്യൽ മംഗളൂരുവിൽനിന്ന് യാത്ര ആരംഭിച്ച് യശ്വന്ത്പുരയിൽ സർവിസ് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.