കൈയടി നേടാൻ ചോദ്യങ്ങൾ ചോദിക്കാം, എന്നാൽ പ്രഖ്യാപനം നടത്താൻ കഴിയില്ല- കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങിനല്‍കിക്കൂടെ എന്നായിരുന്നു വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശം. വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്. ഇതില്‍ നിന്നും ചെറിയ തുക മതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും മറ്റും വാങ്ങാന്‍. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്പോണ്‍‌സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു വിഷ്ണുനാഥ് ആവശ്യപ്പെട്ടത്. ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം എന്നായിരുന്നു പി.സി വിഷ്ണുനാഥ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

എന്നാല്‍ കുണ്ടറയിലെ ജനപ്രതിനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശം തീരെ പ്രായോഗികമല്ലെന്നാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞത്. കൈയടി കിട്ടുന്നതിനായി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ കൈയടി നേടുന്ന മറുപടി പറയാന്‍ യാഥാര്‍ഥ്യം അനുവദിക്കില്ലെന്നാണ് ബാലഗോപാല്‍ മറുപടി പറഞ്ഞത്.

പത്ത് ലക്ഷം ആളുകള്‍ എങ്കിലും ആവശ്യപ്പെട്ടാല്‍ ആ സ്‌കീമിന് പതിനായിരം കോടി രൂപ ചെലവ് വരുമെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. ഏറ്റെടുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രഖ്യാപിച്ച് മാതൃകയാകാന്‍ താനില്ലെന്നും എന്തെങ്കിലും പറയുന്നവര്‍ കണക്കുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. 

Tags:    
News Summary - You can ask questions to get applause, but not announcement- KN Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.