കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ് കോഴിക്കോട് സെന്ററിന്റെ എഡിറ്ററും സീറോ സ്റ്റുഡിയോ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുമായ മഞ്ചേരി പാലക്കുളം പറച്ചിക്കോടന്‍ വീട്ടില്‍ ഹഫീഫ് (32) നിര്യാതനായി.
കോഹ് ലര്‍ ബോള്‍ഡ് ഡിസൈന്‍ അവാര്‍ഡ് ഏറ്റു വാങ്ങുന്നതിനായി ബംഗളൂരുവിൽ പോയതായിരുന്നു. ബാത്ത് റൂമില്‍ കുഴഞ്ഞു വീണാണ് മരണം. പാലക്കുളം ജുമാമസ്ജിദില്‍ ഖബറടക്കം നടത്തി. പിതാവ്: അബൂബക്കര്‍ സിദ്ദീഖ്, മാതാവ്: റസിയ. ഭാര്യ:ഷബ്ന.കെ. മകള്‍: ആയിഷ മിന്‍ഹര്‍. സഹോദരി: അനീസ.
ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഹഫീഫ് ഐ.ഐ.എ നാഷണല്‍ അവാര്‍ഡ്, ഐ.ഐ.എ കേരള ചാപ്റ്റര്‍ അവാര്‍ഡ്, ഫോബ്‌സ് ഇന്ത്യ ഡിസൈന്‍ അവാര്‍ഡ്, സ്റ്റാര്‍ട്ട്അപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ്,ഐ.ഐ.ഐ.ഡി ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ്,എന്‍ഡിടിവി ഡിസൈന്‍ ആന്റ് ആര്‍ക്കിടെക്ച്ചര്‍ അവാര്‍ഡ്, 2017ലെ വനിതാ വീടിന്റെ ബെസ്റ്റ് ആര്‍ക്കിടെക്റ്റസ് അവാര്‍ഡ്, ബെസ്റ്റ് റിനോവേറ്റഡ് ഹൗസ് അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി പുനഃരധിവാസ പ്രൊജക്ടിന് 2022ലെ ഐ.ഐ.എ ദേശീയ അവാര്‍ഡ് നേടിയ അഫീഫ് സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്ടുകള്‍ ഏറ്റെടുത്ത് പ്രവൃത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.