ചാലക്കുടി: അതീവ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദേശീയപാതയിൽ നൃത്തം ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജൻ (34) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് മയക്കുമരുന്ന് ലഹരിയിൽ ചിറങ്ങര ദേശീയപാത ജംഗ്ഷനിൽ റോഡിൽ ഡാൻസുകളിക്കുന്നതു കണ്ട യുവാവിനെ പൊലീസ് കയ്യോടെ പിടി കൂടുകയായിരുന്നു.പൊലിസ് നടത്തിയ പരിശോധനയിലാണ്  "മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ എന്ന മയക്കുമരുന്ന് പ്രതിയിൽ നിന്നും കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും.

പിടിയിലായ വിഷ്ണു രാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുകയും അവയിൽ ക്യാമറമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രങ്ങളിൽ ചിലത് ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നവയാണ്. എറണാകുളത്തെ വീട്ടിൽ നിന്നും പുതിയ ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടിയിലെ കഥാകൃത്തിനെ കാണാൻ വീട്ടിലേക്ക് പോകുന്ന വഴിയാണ് ലഹരിമൂത്ത് പ്രതി പൊതുനിരത്തിൽ ഡാൻസ് കളിച്ചത്.

പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി ലഭിക്കാനിടയായ കാര്യത്തെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിവരുന്നതായും കൊരട്ടി സി.ഐ. ബി.കെ. അരുൺ പറഞ്ഞു. 

Tags:    
News Summary - Young man arrested for dancing on national highway while intoxicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.