നെടുമങ്ങാട്: ബിസിനസിൽ നിന്നുള്ള ലാഭ വിഹിതം നൽകാമെന്നു പറഞ്ഞു പലരിൽ നിന്നായി കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജിതിൻ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്ന ജിതിൻ ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു.
ദുബൈ, സിംഗപ്പൂർ, കൊൽക്കത്ത, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ബിസിനസ് ഉണ്ടെന്നും അതിൽ നിക്ഷേപിക്കുന്നതിന്‍റെ ലാഭമാണ് നിങ്ങൾക്ക് തരുന്നത് എന്നുമാണ് പണം നൽകിയവരെ ധരിപ്പിച്ചത്. പണം വാങ്ങിയവർക്ക് ലാഭ വിഹിതമായി ഇയാൾ 18 ശതമാനം വരെ പലിശ നൽകിയിരുന്നു.
2017 മുതൽ ആണ് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നത്. ലാഭ വിഹിതവും വാങ്ങിയ പണവും തിരികെ ലഭിക്കുന്നില്ലന്ന് കാട്ടി 41 ഓളം പരാതികളാണ് ഒരു മാസത്തിനകം നെടുമങ്ങാട് എ.എസ്.പിക്ക് ലഭിച്ചത്. ഫോൺ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്ത് പല സ്ഥലങ്ങളിലായാണ് ഇയാൾ താമസിച്ചിരുന്നത്.
ഒന്നര ലക്ഷം രൂപ മുതൽ 46 ലക്ഷം വരെയാണ് ഇയാൾ പലരിൽ നിന്നായി വാങ്ങിരിക്കുന്നത്. ജിതിനെ കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോടികൾ തട്ടിപ്പ് നടത്തിയ പ്രതിയെ കുറിച്ച് അന്വേഷിക്കാനായി എ.എസ്.പിയുടെ നേതൃത്വത്തിൽ പാലോട് സി.ഐ സി.കെ മനോജ് ഉൾപ്പെടെ എട്ടു അംഗ സംഘത്തെ ഉൾപ്പെടുത്തി തുടർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.