യുവാവ് വയലില്‍ മരിച്ച നിലയില്‍

മീനങ്ങാടി: യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരണി കുണ്ടുവയല്‍ കോളനിയിലെ ശശിയെയാണ് (46) കുണ്ടുവയല്‍ റോഡിനോട് ചേര്‍ന്ന നെല്‍വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 7.15ഓടെ സമീപവാസിയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കാണാതായ ശശിയെ ബന്ധുക്കള്‍ രാത്രി വൈകുവോളം തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. റോഡിനോട് ചേര്‍ന്ന് മൂന്നടി താഴ്ചയിലുള്ള നെല്‍വയലില്‍ പുല്ലുകള്‍ക്കിടയില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധമാണ് മൃതദേഹം കിടന്നിരുന്നത്. ശശിക്ക് ഇടക്ക് തലകറക്കമുണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മീനങ്ങാടി എസ്.ഐ രാംകുമാറും മൊബൈല്‍ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ശാന്തയാണ് ശശിയുടെ ഭാര്യ.

Tags:    
News Summary - Young man lying dead in the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.