പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന്​ 48 വർഷം കഠിന തടവ്

പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിൽപെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ തൃക്കൊടിത്താനം സനീഷ്​ എന്ന റിജോമോൻ ജോണിന്​ (31) 48 വർഷം കഠിനതടവിനും 1,80,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ്​ ശിക്ഷ വിധിച്ചത്​. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം.

2020 മുതലാണ്​ കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി. ഇതിനിടയിൽ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ സ്ത്രീയുടെ ഫോണിൽനിന്ന്​ പെൺകുട്ടി വിളിച്ചിരുന്നതു മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവിൽ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു. ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയെങ്കിലും ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പിടികൂടി. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന പി.എസ്. വിനോദാണ്​ അന്വേഷണം നടത്തിയത്​. ഡിവൈ.എസ്​.പി. രാജപ്പൻ റാവുത്തറാണ് കേസിന്‍റെ അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത്.

Tags:    
News Summary - Young man sentenced to 48 years of rigorous imprisonment in the case of molesting a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.