യുവ ഉദ്യോഗസ്​ഥർക്ക്​ കേരളത്തിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം - മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തെ സ്റ്റാലിനിസ്റ്റ് സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്ന്​ കെ.പി.സി.സി പ്ര സിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. യുവ ​െഎ.എ.എസ്​, ​െഎ.പി.എസ്​ ഉദ്യോസ്ഥർക്ക് സംസ്ഥാനത്ത് ജോലി ചെയ്യാൻ പറ്റാത്ത സാ ഹചര്യമാണുള്ളത്​. ത​​​​െൻറ ജോലി ചെയ്യാനെത്തിയ സബ്​ കലക്​ട​റോട്​ മോശമായി പെരുമാറിയ എസ്.രാജേന്ദ്രനെതിരെ കേസ് എടുക്കണം. സ്ത്രീത്വത്തെ അപമാനിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കേസുകൾ ചുമത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സി.പി.എം അക്രമത്തിന് മുന്നിൽ പ്രതിഷേധിക്കാൻ മാത്രമാണ് കഴിഞ്ഞത്. അക്രമം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്തതിൽ വേദനയുണ്ട്. പലപ്പോഴും മൗനമായി നിൽകേണ്ടി വന്നുവെന്നും ഷുഹൈബ് വധം കൂടി സി.ബി.​െഎ അന്വേഷിക്കണമെന്നും മുല്ലപള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സ്വജന പക്ഷപാതത്തി​​​​െൻറ വെടികെട്ടാണ് നടക്കുന്നത്. ലാവ്​ലിൻ കേസി​​​​െൻറ ഫയൽ സി.ബി.​െഎയുടെ കൈവശം ഉള്ള തിനലാണ് റാഫലിൽ സി.പി.എം മൗനം തുടരുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഐ.എൻ.ടി.യു.സി നേതാക്കളും യൂത്ത് കോൺഗ്രസും സീറ്റ് ആവശ്യമുന്നയിച്ചിരുന്നു. പോഷക സംഘടനകൾക്കെല്ലാം സീറ്റ് നൽകിയാൽ കോൺഗ്രസിന്​ മത്​സരിക്കാൻ സീറ്റ്​ വേണ്ടേയെന്ന്​ മുല്ലപ്പള്ളി ചോദിച്ചു.


Tags:    
News Summary - Young Officers Can't Work In Kerala - Mullappally - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.