പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. പന്നിക്കോട്ടെ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യനായ അരീക്കോട് കീഴുപറമ്പ് ചീടിക്കുഴി ശ്രീഷ്മ (20) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ച സുഹൃത്ത് നിസാമിനു പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം. ശ്രീഷ്മയെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയ്യപ്പന്റെയും രാഗിണിയുടെയും മകളാണ് ശ്രീഷ്മ. സഹോദരങ്ങൾ: അജിഷ, പ്രജിഷ, അഷിമ, അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.