കൊട്ടിയം: നിശ്ചയശേഷം വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155 കിട്ടൻറഴികത്ത് വീട്ടിൽ ഹാരിഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരിയായ യുവതിയെ വ്യാഴാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
എട്ടു വർഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു വളയിടൽ ചടങ്ങ്. അതിനുശേഷം പലതവണ ഹാരിഷ് പണവും സ്വർണവും കൈപ്പറ്റിയതായി യുവതിയുടെ രക്ഷാകർത്താക്കൾ പറയുന്നു. പല കാരണം പറഞ്ഞ് വിവാഹം നീട്ടുകയും ഒടുവിൽ, പിന്മാറുന്നതായി യുവതിയെ അറിയിക്കുകയുമായിരുന്നു. തുടർന്ന്, യുവതി ഹാരിഷിെൻറ പള്ളിമുക്കിലെ വീട്ടിലെത്തിയെങ്കിലും മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കി. മരിക്കുന്നതിനു തൊട്ടുമുമ്പ് യുവതി യുവാവിെൻറ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
യുവാവിനെതിരായ വിവരങ്ങൾ കൈമാറിയെങ്കിലും നാലാം ദിവസം മാത്രമാണ് പൊലീസ് തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനും തയാറായതെന്ന് ആക്ഷേപമുണ്ട്. കൊട്ടിയം സി.ഐ ദിലീഷ്, എസ്.ഐമാരായ അമൽ, അൽത്താഫ്, അഷ്ടമൻ, രമാകാന്തൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. യുവതി ഗർഭച്ഛിദ്രത്തിന് വിധേയമായെന്ന പരാതിയിൽ പ്രതിയുടെ ബന്ധുക്കളുൾെപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ വനിതാ കമീഷൻ കേസെടുത്തു. ഇവരുടെ വീട് സന്ദർശിച്ച വനിതാ കമീഷൻ അംഗം ഷാഹിദാ കമാലിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെത്തുടർന്ന് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
കൊല്ലം: സംഭവത്തിൽ ഉത്തരവാദികളായ യുവാവിനും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥിരമായി വീട്ടിൽ വന്ന് യുവതിയെ വിളിച്ചുകൊണ്ടു പോകാറുണ്ടായിരുന്നു. ജമാഅത്തിെൻറ വ്യാജ വിവാഹരേഖ കാട്ടി, നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് നടത്തിയത്. പല ഘട്ടങ്ങളിലായി യുവതിയിൽനിന്ന് പണവും സ്വർണാഭരണങ്ങളും വാങ്ങി. അതിനുശേഷം യുവതിക്ക് സാമ്പത്തികശേഷിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.